ആലുവ ജില്ലാ ആശുപത്രിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യുസി കോളെജ് വിഎച്ച്കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആലുവ ചൂണ്ടി കുറ്റിത്തേക്കാട്ടില്‍ വിശാല്‍ (35), ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ അക്കാട്ട് കൃഷ്ണപ്രസാദ് (28) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

also read: “വീട്ടുകാരെ ഓര്‍ത്ത് ഒരുപാട് കരഞ്ഞു, കത്തെഴുതി വെച്ച് റെയില്‍വെ ട്രാക്കില്‍ തലവെച്ചു”; ആത്മഹത്യാ ശ്രമത്തെക്കുറിച്ച് വിനോദ് കോവൂര്‍

ആലുവ ചൂണ്ടി സ്വദേശിയായ മണികണ്ഠനാണ് കുത്തിയതെന്ന് പരിക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കി.  മണികണ്ഠനും കുത്തേറ്റ മൂന്ന് പോരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെ മണികണ്ഠന്‍ അരയില്‍ നിന്ന് കത്തിയെടുത്ത് മൂവരേയും കുത്തുകയായിരുന്നു.

also read: സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുളള അരിയില്‍ കീടനാശിനി: ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി

ആലുവ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളെജില്‍ എത്തുന്നതിന്റെ മുന്നെ തന്നെ ചിപ്പി മരണപ്പെട്ടു. ചിപ്പിയും മണികണ്ഠനും ലഹരി മരുന്ന് കടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

DONT MISS
Top