സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുളള അരിയില്‍ കീടനാശിനി: ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുളള അരിയില്‍ കീടനാശിനി കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. തൃശ്ശൂര്‍ മതിലകം സെന്റ് മേരീസ് എല്‍പി സ്‌കൂളിലാണ് അരിച്ചാക്കില്‍ നിന്ന് കീടനാശിനി അടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്.

also read: മരട് ഫ്ലാറ്റ് കേസ്: സമുച്ചയത്തിന് സമീപത്തെ താമസക്കാരന്റെ ഹര്‍ജിയും സുപ്രിംകോടതി തള്ളി

ഓണാവധി കഴിഞ്ഞ് തിങ്കളാഴ്ച്ച സ്‌കൂള്‍ തുറന്ന ദിവസം രാവിലെയാണ് സംഭവം. ജീവനക്കാര്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ അരിച്ചാക്ക് തുറന്നപ്പോള്‍ ഒരു കിലോ കീടനാശിനി അടങ്ങിയ പൊട്ടിക്കാത്ത നിലയിലുള്ള ബോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ആ ചക്കിലെ അരി മാറ്റിവെക്കുകയായിരുന്നു. വിവരമറിഞ്ഞ് എഫ്സിഐ ഉദ്യാഗസ്ഥരും, സപ്ലൈക്കോ ഉദ്യാഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നിടത്ത് എലി, ഒച്ച്, മറ്റു കീടങ്ങള്‍ വരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള കീടനാശിനിയാണെന്നാണ് അധികൃതര്‍ വിശദീകരിച്ചത്.

also read: നച്ചു സഹോദരിയെ പോലെ, മകളുടെ അടുത്ത സുഹൃത്ത്: പൃഥ്വിരാജ്

ആന്ധ്രയിലെ പാക്കിംഗ് കേന്ദ്രത്തില്‍ നിന്നുമാകാം കീടനാശിനി ചാക്കിലകപ്പെട്ടതെന്നുമാണ് ഉദ്യാഗസ്ഥര്‍ പറഞ്ഞത്.  ചൊവ്വാഴ്ച്ച ഭക്ഷ്യ സുരക്ഷ ഉദ്യാഗസ്ഥര്‍ സ്‌കൂളിലെത്തി അരിയുടെ സാമ്പിള്‍ ശേഖരിച്ചു. സ്‌കൂളിലേക്ക് അരി നല്‍കിയ മാവേലി സ്റ്റോറിലും, എടമുട്ടത്തെ ഗോഡൗണിലും പരിശോധന നടത്തുമെന്നും ഭക്ഷ്യ സുരക്ഷ ഉദ്യാഗസ്ഥര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൂണ്‍ ഫീഡിങ്ങ് ഓഫീസറും, മതിലകം പോലീസും സ്‌കൂളിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

DONT MISS
Top