“വീട്ടുകാരെ ഓര്‍ത്ത് ഒരുപാട് കരഞ്ഞു, കത്തെഴുതി വെച്ച് റെയില്‍വെ ട്രാക്കില്‍ തലവെച്ചു”; ആത്മഹത്യാ ശ്രമത്തെക്കുറിച്ച് വിനോദ് കോവൂര്‍

നാടക രംഗത്തിലൂടെ സിനിമയിലേക്ക് കടന്ന നടനാണ് വിനോദ് കോവൂര്‍. ആദാമിന്റെ മകന്‍, പുതിയ തീരങ്ങള്‍ 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റി. ടെലി സീരിയലുകളും സജീവമാണ് താരം.

സിനിമയുടെ തുടക്ക കാലത്ത് ഒരുപാട് വിഷമങ്ങള്‍ നേരിട്ടിരുന്നുവെന്ന് വിനോദ് കോവൂര്‍ പറയുന്നു. എംടി വാസുദേവന്‍ നായരുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിലായിരുന്നു ആദ്യ ക്ഷണം. എന്നാല്‍ അവസാന നിമിഷത്തില്‍ തന്നെ ഒഴിവാക്കിയെന്ന് വിനോദ് പറയുന്നു. ഇതിന്റെ വിഷമത്തില്‍ റെയില്‍വെ ട്രാക്കില്‍ തലവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിനോദ് പറഞ്ഞു.

Also read:പത്ത് ദിവസം പ്രായമായ കുഞ്ഞുമായി കൗമാരക്കാരന്‍ ബോട്ട് ജെട്ടിയില്‍; ചോദ്യം ചെയ്തപ്പോള്‍ കാഴ്ച്ച കാണാന്‍ വന്നതാണെന്ന് മറുപടി; പിന്നീട് ചുരുളഴിഞ്ഞത് സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ്

വിനോദിന്റെ വാക്കുകള്‍

സിനിമയില്‍ നാല് പേരില്‍ ഒരാളായാണ് എന്നെ തെരഞ്ഞെടുത്തത്. എന്നാല്‍ അവസാന നിമിഷം എന്നെ ഒഴിവാക്കുകയായിരുന്നു. സെലക്ട് ചെയ്തയാള്‍ മാറിപ്പോയെന്നാണ് അവര്‍ നല്‍കിയ വിശദീകരണം. നാട്ടുകാരോടും വീട്ടുകാരോടും എന്ത് പറയുമെന്ന ചിന്ത എന്നെ അലട്ടി. ഒടുവില്‍ ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചു. കത്തെഴുതിവെച്ച് റെയില്‍വെ ട്രാക്കില്‍ തലവെച്ചു. ട്രെയിനിന്റെ ചൂളംവിളി കേട്ടുതുടങ്ങിയതോടെ ശരീരം വിയര്‍ത്തു. ഇരുപത് വയസ്സല്ലേ ആയുള്ളൂ, ഇനിയും എത്ര സമയം കിടക്കുന്നു, ഇത് ആദ്യ നഷ്ടമല്ലേ? എന്ന പോസിറ്റീവ് ചിന്തകള്‍ എന്റെ മനസ്സില്‍ കടന്നുകൂടി. ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് കണ്ണുതുടച്ച് കത്ത് കീറിയിട്ടു. ബാഗെടുത്ത് സ്‌റ്റേഷനിലേക്ക് ഓടി. കോഴിക്കോട് പോകാനുള്ള ട്രെയിനായിരുന്നു അത്.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി. തല്ല തിരക്കായതിനാല്‍ സീറ്റ് കിട്ടിയില്ല. കുറേ ആളുകള്‍ പത്രം വിരിച്ച് താഴെയിരുന്നു. ഞാനും അവരുടെ കൂട്ടത്തില്‍ ഇരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കാര്യം കുഞ്ഞിണ്ണിമാഷിനോട് പറഞ്ഞിരുന്നു. അന്ന് ട്രാക്കില്‍ തലവെച്ചിട്ടുണ്ടെങ്കില്‍ ഇന്ന് ഞങ്ങളുടെ വിനോദ് കോവൂര്‍ ഉണ്ടാകുമായിരുന്നോ എന്ന് അദ്ദേഹം പറഞ്ഞു.

DONT MISS
Top