നച്ചു സഹോദരിയെ പോലെ, മകളുടെ അടുത്ത സുഹൃത്ത്: പൃഥ്വിരാജ്

പൃഥ്വിരാജും നസ്രിയയും അഭിനയിച്ച ചിത്രമാണ് ‘കൂടെ’. വിവാഹ ശേഷം നസ്രിയയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ അഞ്ജലി മേനോന്‍ ചിത്രം. ഒരു സഹോദരിയെപോലെയാണ് നസ്രിയ തനിക്കെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ മകളുടെ പ്രിയപ്പെട്ട സുഹൃത്താണ് നച്ചു (നസ്രിയ)വെന്ന് പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകള്‍:

ഒരുപാട് പേര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചവരില്‍ ഏറെയും സുഹൃത്തുക്കളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ ഒരു സഹോദരീ ബന്ധം തോന്നിയത് നസ്രിയയോടാണ്. ഇടയ്ക്ക് നസ്രിയ വീട്ടില്‍ വരാറുണ്ട്. എന്റെ മകളുടെ അടുത്ത സുഹൃത്താണ്.

നച്ചു (നസ്രിയ)വിനെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ ഒരു സഹോദരി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്റെ കുടുംബത്തില്‍ തന്നെ ഞാനാണ് ഏറ്റവും ചെറുത്. എന്റെ ബന്ധുക്കളെല്ലാവരും എന്നേക്കാള്‍ മൂത്തതാണ്. എന്റെ അമ്മയുടെ കുടുംബത്തില്‍ ഏറ്റവും ഇളയത് അമ്മയാണ്. അതുകൊണ്ട് അമ്മയുടെ മകന്‍ ഞാനും ഇളയതായി. എനിക്ക് താഴെ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങളോട് വലിയ ഇഷ്ടമാണ്. എനിക്ക് ഒരു പെണ്‍കുഞ്ഞിനെ കിട്ടണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്.

DONT MISS
Top