കോഴിക്കോട് വിമാനത്താവള വികസന യോഗത്തിലേക്ക് എംപിമാരെ വിളിക്കാതിരുന്നത് ശരിയായില്ല:കെ മുരളീധരന്‍

കോഴിക്കോട് വിമാനത്താവളത്തോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ കാലിക്കറ്റ് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ധര്‍ണ നടത്തി. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമിയേറ്റടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. വിമാനത്താവള വികസന യോഗത്തിലേക്ക് എംപിമാരെ വിളിക്കാതിരുന്നത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

also read:  ദേശീയ പാതകളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്; സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമിട്ട് സര്‍ക്കാര്‍

ആദ്യഘട്ടത്തില്‍ രാജ്യത്തിന് മാതൃകയായിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്പിന് ഭൂമിയേറ്റടുക്കല്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് കെ. മുരളീധരന്‍. ഇല്ലെങ്കില്‍ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വിമാനത്താവളത്തിന്റെ അന്ത്യവുംകാണേണ്ടിവരും. കരിപ്പൂരിനോടുള്ള അവഗണനക്കെതിരെ കാലിക്കറ്റ് ചേംമ്പര്‍ ഓഫ് കൊമേഴ്‌സിന്‍റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കുകയായിരുന്നു മുരളീധരന്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിമാനത്താവള വികസന യോഗത്തില്‍ എം.പിമാരെ പങ്കെടുപ്പിക്കാത്തത് ശരിയായില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനകാര്യങ്ങളില്‍ എം.പി മാരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും.

also read: വനിത ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമം; ഒ പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

നേരത്തെ സംസ്ഥാനത്തിന് അനുവദിച്ച 39 വിമാന സര്‍വീസുകളില്‍ കരിപ്പൂരിന് ഒന്നുപോലും അനുവദിച്ചിരുന്നില്ല. കണ്ണൂര്‍ എയര്‍പോര്‍ട്ടിനായി കരിപ്പൂരിനെ തഴയുന്നുവെന്നാണ് പ്രധാന ആരോപണം. അനുമതി ലഭിച്ചിട്ടും കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ ആരംഭിക്കാത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

DONT MISS
Top