വനിത ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമം; ഒ പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

തിരുവനന്തപുരം : വനിത ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഒ പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ പ്രധിക്ഷേധം നടത്തി. കല്ലമ്പലം പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത് . കാന്‍സര്‍ രോഗത്തിനായുള്ള ചികിത്സക്കെത്തിയ രോഗിയെ ആര്‍സിസിയില്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ രോഗിയുടെ ബന്ധുക്കള്‍ തന്നോട് മോശമായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

also read: ചെന്നൈയിലും കാഞ്ചിപുരത്തും ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

കെജിഎംഒയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ഒരു മണിക്കൂര്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധത്തിനിറങ്ങിയത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര് പറഞ്ഞു .

DONT MISS
Top