ധാര്‍മ്മികതയും മൂല്യവും ഉയര്‍ത്തി പിടിക്കുന്ന എഞ്ചിനീയര്‍മാരെയാണ് രാജ്യത്തിനാവശ്യം: ഇ ശ്രീധരന്‍

ധാര്‍മ്മികതയും മൂല്യവും ഉയര്‍ത്തി പിടിക്കുന്ന എഞ്ചിനീയര്‍മാരെയാണ് രാജ്യത്തിനാവശ്യമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. എഞ്ചിനീയര്‍മാര്‍ക്ക് മൂല്യങ്ങള്‍ കൈമോശം വന്നതിന്റെ തെളിവാണ് പാലാരിവട്ടത്തും കൊല്‍ക്കത്തയിലും കണ്ടത്. പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ദ്ധരെ എത്തിച്ച് പഠനം നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അവഗണിച്ചതായും ശ്രീധരന്‍ കോഴിക്കോട്ട് ആരോപിച്ചു. വിശദമായ പഠനം നടത്താതെ നവകേരളം എങ്ങനെ നിര്‍മ്മിക്കുമെന്നും ശ്രീധരന്‍ ചോദിച്ചു.

also read: മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് വിഎസ് അച്യുതാനന്ദന്‍; ‘അഴിമതിക്ക് കൂട്ടുനില്‍ക്കരുത്’

അതേസമയം, പാലാരിവട്ടം പാലം പൊളിച്ചുപണിയാനും പാലത്തിന്റെ നിര്‍മ്മാണ മേല്‍നോട്ട നിര്‍മ്മാണം ഇ ശ്രീധരനായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചത്.

also read: മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ആറ് മാസം സമയം; സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നഗരസഭ

ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തില്‍ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ഇരുപത് വര്‍ഷത്തിനുള്ളില്‍ പാലം പൂര്‍ണ്ണമായും തകര്‍ന്ന് വീഴും. നൂറ് വര്‍ഷം ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച പാലമാണ് ഈ അവസ്ഥയില്‍ ആയിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.നിര്‍മ്മണത്തിലെ പ്രശ്‌നങ്ങളടക്കം പാലം പൊളിച്ചു പണിയേണ്ട അവസ്ഥക്ക് ഇടയാക്കിയ സാഹചര്യങ്ങള്‍ ഇ ശ്രീധരന്‍ വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

DONT MISS
Top