മുഖം മറച്ചുപിടിച്ച് നയന്‍താര; കാരണമുണ്ടെന്ന് വിഘ്‌നേശ് ശിവന്‍

വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ രണ്ടാംവരവിന് മാറ്റ് കൂട്ടിയത്. പിന്നീട് നടിയുടെ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അപ്പോഴും ഇരുവരും പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയില്ല.

Also read:15 വര്‍ഷത്തിനിടെ 500 ഓളം ഗണേശ വിഗ്രഹങ്ങള്‍; അപൂര്‍വ ശേഖരവുമായി കാസര്‍ഗോട്ടെ ഈ ദമ്പതികള്‍

ഇപ്പോള്‍ നയന്‍താരയെ വെച്ച് മറ്റൊരു സിനിമ ഒരുക്കുകയാണ് വിഘ്‌നേശ്. നെട്രികണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവായാണ് വിഘ്‌നേശ് ഇത്തവണ എത്തുന്നത്. മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‌നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ ആദ്യ ചിത്രമാണിത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയ വിവരം വിഘ്‌നേശ് അറിയിച്ചിരുന്നു. അതിന് പിന്നാലെ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രവും വിഘ്‌നേശ് പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ വിഘ്‌നേശ് നയന്‍താരയെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. പക്ഷേ നയന്‍താര തന്റെ മുഖം മറച്ചുപിടിച്ചിരിക്കുകയാണ്. തന്റെ ലുക്ക് പുറത്തുവിടരുത് എന്നതുകൊണ്ടാണ് നടി ഇങ്ങനെ ചെയ്തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് ഉടന്‍ പുറത്തുവിടുമെന്ന് വിഘ്‌നേശ് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top