പ്രാര്‍ത്ഥനകള്‍ വിഫലം; തലച്ചോര്‍ തിന്നുന്ന അമീബയുടെ പിടിയില്‍ നിന്ന് രക്ഷിക്കാനായില്ല; മരണത്തിന് കീഴടങ്ങി പത്തുവയസുകാരി

ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന വിഫലമായി. തലച്ചോര്‍ തിന്നുന്ന അമീബയുടെ പിടിയില്‍ നിന്ന് പത്തുവയസുകാരി ലിലി അവാന്റിനെ രക്ഷിക്കാനായില്ല. ഒരാഴ്ച്ചത്തെ ചികിത്സയ്ക്ക് ശേഷം അവള്‍ മരണത്തിന് കീഴടങ്ങി. തലച്ചോറിനെ ബാധിക്കുന്ന അപകടകാരിയായ നെയ്‌ഗ്ലേറിയ ഫൗലേറി എന്ന അമീബയാണ് ടെക്‌സസ് സ്വദേശിനി ലിലിയെ ബാധിച്ചത്.

Also read:മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ അപകടമരണം; സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ രേഖ

സെപ്തംബര്‍ രണ്ടാം തിയതി പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടയിലാകാം അമീബ ബാധയുണ്ടായെന്നാണ് കുടുംബം പറയുന്നത്. കടുത്ത തലവേദനയും പനിയുമായി സെപ്തംബര്‍ എട്ടിന് രാത്രി ലിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ വൈറല്‍ പനിയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ലിലിയുടെ നില വഷളാകുകയായിരുന്നു. പിന്നീട് പ്രൈമറി അണീബിക് മെനിംഗോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയ്ക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് ലിലിയെ രക്ഷിക്കാന്‍ വൈദ്യസംഘം ഒന്നടങ്കം കഠിന പ്രയത്‌നത്തിലായിരുന്നു. കോമ സ്‌റ്റേജിലാക്കിയാണ് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയിരുന്നത്. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അവള്‍ വിടപറയുകയായിരുന്നു.

ഈ അസുഖം ബാധിച്ചവരില്‍ അഞ്ച് പേര്‍ മാത്രമേ ഇതുവരെ രക്ഷപ്പെട്ടിട്ടുള്ളൂ. അസുഖം ബാധിച്ച് പതിനെട്ട് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് കണക്ക്.

DONT MISS
Top