കാക്കനാടന്റെ ഭാര്യ അമ്മിണി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനായിരുന്ന കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‍ എന്ന ഏലിയാമ്മ ടി. മാത്യു അന്തരിച്ചു. 81 വയസായിരുന്നു. ഏറെ നാളായി വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.കൊല്ലം മുണ്ടയ്ക്കലെ വസതിയായ അര്‍ച്ചനയില്‍ വെച്ച് അസുഖം കലശലായതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലുംവൈകിട്ട് ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

also read: സൗദിയിലെ എണ്ണപ്പാടങ്ങള്‍ തീപിടുത്തം; രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു

സംസ്‌കാരം നാളെ വൈകിട്ട് 4 മണിയോടെ തേവള്ളി മര്‍ത്തോമ്മ പള്ളിയുടെ പോളയത്തോടുള്ള സെമിത്തേരിയില്‍ നടക്കും. പ്ലാനിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥ രാധ, ഇക്കണോമിക് ടൈംസ് ജീവനക്കാരായ രാജന്‍, ഋഷി എന്നിവരാണ് മക്കള്‍.പത്തനംതിട്ട കുറിയന്നൂര്‍ തുരുത്തിയില്‍ കുടുംബാംഗമാണ് അമ്മിണി.

DONT MISS
Top