സൗദിയിലെ എണ്ണപ്പാടങ്ങള്‍ തീപിടുത്തം; രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു

സൗദി: സൗദി അറേബ്യയിലെ ആരാംകോയില്‍ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായതോടെ കുറഞ്ഞു. തുടര്ന്നാണ് ഇന്ധനവില ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. ഇന്ത്യ വാങ്ങുന്ന ബാരലിന് 70 ഡോളര്‍ വരെ വിലയാണ് ഉയര്‍ന്നത്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

also read:  കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി; പിഴയെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് നിര്‍ണായകയോഗം ചേരും

ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനം ആരാംകോയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതിയും ഇന്ത്യയിലേക്കാണ്.അത് കൊണ്ട് തന്നെ ഇന്ത്യയിലെ എണ്ണ വില ഉയരും. ആതേസമയം, ആഗോളതലത്തില്‍ എണ്ണവില ഇന്ന് കുത്തനെ കൂടി. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

also read: മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി അവസാനിച്ചു; ഫ്‌ലാറ്റുടമകള്‍ നടത്തുന്ന സമരം തുടരുന്നു

സൌതി ഉടമസ്ഥതയില്‍ വെക്കുന്ന അരാംകോ എന്ന എണ്ണ ഉദ്പാദകരുടെ എണ്ണപ്പാടങ്ങളിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ തീപിടിച്ച പാടങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തിരക്കിട്ട പ്രയത്‌നത്തിലാണ് കമ്പനി. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. നേരത്തെതന്നെ മാധ്യമങ്ങള്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എങ്ങനെയാണ് തീ പിടിച്ചത് എന്നകാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. വാള്‍ സ്ട്രീറ്റ് ജേണലാണ് ഡ്രോണ്‍ ആക്രമണമാണ് നടന്നത് എന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് ഡ്രോണുകളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഇനിയുള്ള ആക്രമണം സൗദിക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്നും ഹൂതി വിമതര്‍ അറിയിച്ചു.

DONT MISS
Top