ആഴങ്ങളില്‍ നിന്ന് ഭീമന്‍ മത്സ്യങ്ങളെ പോലും വെറും കൈകള്‍ക്കൊണ്ട് നിസാരമായി പിടിച്ച് യുവതി (വീഡിയോ)

വളരെ ത്രില്ലടിപ്പിക്കുന്ന ഒരു ഹോബിയാണ് മീന്‍ പിടുത്തം. അതോടൊപ്പം തന്നെ നല്ല ക്ഷമയും അധ്വാനവും വേണം. തോട്ടിലേക്കോ പുഴയിലേക്കോ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും കാത്ത് ഏറെ നേരം ഇരിക്കണം. മീന്‍ കൊത്തിയതിന്റെ നേരിയ സൂചനപോലും ഒരു നിമിഷത്തിന്റെ അശ്രദ്ധയില്‍ കൈവിട്ടുപോകാതിരിക്കാന്‍ കണ്ണും കാതും മനസ്സുമെല്ലാം ചൂണ്ടത്തുമ്പില്‍ കോര്‍ത്തു കാത്തിരിക്കണം. എന്നാല്‍ വളരെ വ്യത്യസ്തമാര്‍ന്ന മീന്‍ പിടുത്തത്താല്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഹന്ന ബാരണ്‍സ്.

അലബാമയില്‍ നിന്നുളള ഹന്ന ബാരണ്‍സ് എന്ന് ഈ ഇരുപത്തിമൂന്നുകാരിക്ക് മീന്‍ പിടിക്കാന്‍ ആകെ വേണ്ടത് സ്വന്തം കൈകള്‍ മാത്രമാണ് . നദികളിലെ ആഴങ്ങളില്‍ നിന്നും ഭീമന്‍ മത്സ്യങ്ങളെ നിമിഷ നേരത്തിനുളളില്‍ കെകള്‍കൊണ്ട് പിടിച്ച് ഹന്ന കയറി വരും.

Also Read: “മുട്ടയും പാലും ഒരുകടയില്‍നിന്ന് വില്‍ക്കരുത്, മതവികാരം വൃണപ്പെടും”, പുതിയ വിചിത്ര വാദവുമായി ബിജെപി നേതാവ്

നല്ല ഒഴുക്കുള്ളതും ചതുപ്പ് നിറഞ്ഞതുമായ പുഴയുടെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്ത് അപ്രത്യക്ഷമാകുന്ന ഹന്ന പൊങ്ങിവരുന്നത് കൈയില്‍ ഒരു കൂറ്റന്‍ മത്സ്യവുമായായിരിക്കും. കൈത്തണ്ട് മുഴുവന്‍ മത്സ്യത്തിന്റെ വായ്ക്കുളളിലാക്കി അതിന്റെ താടിയെല്ലിലൂടെ കോര്‍ത്താണ് മീന്‍ പിടിക്കുന്നത്. എത്ര പിടഞ്ഞാലും ഹന്നയുടെ കൈക്കുള്ളില്‍ മീന്‍ ഭദ്രമായിരിക്കും. ‘നൂഡ്്‌ലിംഗ് ‘ എന്ന തെക്കന്‍ മത്സ്യബന്ധന രിതിയാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്.

ഹന്നയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിറയുന്ന വേട്ടയാടലിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. താന്‍ വേട്ടയാടിക്കൊന്ന ചെന്നായയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച ഹന്ന, ഇത് ‘ പ്രഡേറ്റര്‍ കണ്‍ട്രോള്‍ ‘ ആണെന്നും മൃഗത്തെ ഒരു പുതപ്പാക്കി മാറ്റാനാണ് താന്‍ പദ്ധതിയിടുന്നതെന്നും പറഞ്ഞു.

Also Read: രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌ക്: പിണറായി വിജയന്‍

ഹന്നയുടെ ഇത്തരം വേട്ടയാടലിന്റെ ചിത്രങ്ങള്‍ക്ക് മൃഗസ്‌നേഹികള്‍ വിമര്‍ശനങ്ങളും ഉന്നയിക്കാറുണ്ട്. രക്തം വാര്‍ന്നൊഴുക്കുന്ന കലമാനൊപ്പമുളള ചിത്രത്തിനു താഴെ ‘കൊലപാതകികള്‍’ എന്നായിരുന്നു പരാമര്‍ശം.

മീന്‍ പിടുത്തവും വേട്ടയാടലും ഹോബിയാക്കിയ ഹന്ന സ്വന്തമാക്കിയത് അഞ്ച് ലക്ഷത്തിലേറെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനെയാണ്. ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം തരംങ്കഗമാവുകയാണ് ഹന്നയുടെ ഈ വ്യത്യസ്ത ഹോബികള്‍.

Also Read: ഇത് സാമ്പത്തിക മാന്ദ്യമോ ദുരിതമോ? വ്യക്തമായ ഉത്തരം നല്‍കാതെ നിര്‍മലാ സീതാരാമന്‍

Also Read: “കക്ഷിരാഷ്ട്രീയം മറന്ന് മുഖ്യമന്ത്രി സഹായിച്ചു”; ശ്രീധരന്‍പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി

DONT MISS
Top