ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ച് കോടതി

മംഗലുരു: ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ച് കോടതി. കോളെജ് വിദ്യാര്‍ഥികളായ അഞ്ച് പേര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. മംഗലുരു ജില്ലാ അഡീഷണല്‍ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.

ബജത്തൂര്‍ ഖാണത സ്വദേശി ഗുരുനന്ദന്‍ (19), ബണ്ട്വാള്‍ പെര്‍ണ രാജശ്രീകൃപയിലെ പ്രജ്വാള്‍ (19), പെര്‍ണ കഡംബുവിലെ കിഷന്‍ (19), പുത്തൂര്‍ ആര്യാപു പിലിഗുണ്ടെയിലെ സുനില്‍ (19), ബണ്ട്വാള്‍ ബരിമാര്‍ ബല്യയിലെ പ്രഖ്യാത് (19) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കോളെജില്‍നിന്ന് മടങ്ങുകയായിരുന്ന ദളിത് പെണ്‍കുട്ടിയെ സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് പ്രതികളിലൊരാളായ സുനില്‍ കാറില്‍കയറ്റി. തുടര്‍ന്ന് സുനില്‍ മറ്റൊരു സ്ഥലത്തേക്ക് വാഹനം ഓടിച്ചു. വഴിക്കുവെച്ച് മറ്റ് പ്രതികളും ഇവരോടൊപ്പം ചേര്‍ന്നു. ആളൊഴിഞ്ഞ് സ്ഥലത്തുവെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

Also Read: രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌ക്: പിണറായി വിജയന്‍

സംഭവത്തിന് ശേഷം ഇവര്‍ ദൃശ്യങ്ങള്‍ വെളിയില്‍ വിട്ടു. സ്വയം ന്യായീകരിച്ചുകൊണ്ടാണ് ഇവര്‍ ദൃശ്യങ്ങള്‍ വെളിയില്‍ വിട്ടത്. പ്രതികളായ അഞ്ച് പേരും എബിവിപി പ്രവര്‍ത്തകരാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Also Read: ഇത് സാമ്പത്തിക മാന്ദ്യമോ ദുരിതമോ? വ്യക്തമായ ഉത്തരം നല്‍കാതെ നിര്‍മലാ സീതാരാമന്‍

DONT MISS
Top