സൗദിയിലെ എണ്ണപ്പാടങ്ങളിലെ തീപിടുത്തത്തിന് പിന്നില്‍ ഡ്രോണ്‍ ആക്രമണം; പകുതിയോളം ക്രൂഡ് ഓയില്‍ ഉത്പാദനം നിര്‍ത്തിവെച്ചു

സൗദിയെ ഞെട്ടിച്ച് എണ്ണപ്പാടങ്ങളില്‍ ഡ്രോണ്‍ ആക്രമണം. ഇതോടെ പാതിയോളം ക്രൂഡ് ഓയില്‍ ഉദ്പാദനം രാജ്യം നിര്‍ത്തിവെച്ചു. ലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയിലാണ് സൗദി ഉദ്പാദിപ്പിക്കുന്നത്.

ലോകത്ത് ഒരു ദിവസം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ച് ശതമാനം വരും ഈ ഉദ്പാദനം. രാജ്യം ഉടമസ്ഥതയില്‍ വെക്കുന്ന അരാംകോ എന്ന എണ്ണ ഉദ്പാദകരുടെ എണ്ണപ്പാടങ്ങളിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ തീപിടിച്ച പാടങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തിരക്കിട്ട പ്രയത്‌നത്തിലാണ് കമ്പനി. സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.

നേരത്തെതന്നെ മാധ്യമങ്ങള്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എങ്ങനെയാണ് തീ പിടിച്ചത് എന്നകാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. വാള്‍ സ്ട്രീറ്റ് ജേണലാണ് ഡ്രോണ്‍ ആക്രമണമാണ് നടന്നത് എന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പത്ത് ഡ്രോണുകളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഇനിയുള്ള ആക്രമണം സൗദിക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്നും ഹൂതി വിമതര്‍ അറിയിച്ചു.

Also Read: ഉച്ചത്തിലുളള നിലവിളി, നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന വീട്ടമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന ഭര്‍ത്താവും

DONT MISS
Top