ഷോളയാര്‍ ഡാം നാളെ തുറക്കും; ജലനിരപ്പ് 2658 അടിയായതിനെതുടര്‍ന്നാണ് നടപടി

ഷോളയാര്‍: ഷോളയാര്‍ ഡാം നാളെ തുറക്കും.തൃശൂര്‍ ജില്ലാ കളക്ടര്‍ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ഡാമിലെ ജലനിരപ്പ് 2658 അടിയായതിനെതുടര്‍ന്നാണ് നടപടി.
കേരള ഷോളയാര്‍ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ 2658.90 അടിയായതിനാല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

also read: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

അതിനാല്‍ ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൌസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പൂര്‍ണശേഷിയില്‍ എത്താന്‍ ഇടയുണ്ട്. 2663 അടിയാണ് പൂര്‍ണ സംഭരണ ശേഷി. അതേ സമയം കേരള ഷോളയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ കുറവുമാണ്. കേരള ഷോളയാര്‍ ഡാമിന്റെ ഒന്നാം മുന്നറിയിപ്പ് നില (ബ്ലൂ അലെര്‍ട് ലെവല്‍ ) 2658 അടിയാണ്.ഡാമില്‍ ഇപ്പോള്‍ സംഭരണ ശേഷിയുടെ 92.62 % വെള്ളമുണ്ട്.

DONT MISS
Top