സാമൂഹിക മാധ്യമങ്ങളില്‍ മാത്രം സജീവമായിരുന്നാല്‍ പോരാ, തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് സാധിക്കണം: സോണിയാ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി. പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന പുടി നീക്കങ്ങല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കണമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ കടുത്ത അതൃപ്തിയാണ് സോണിയാ ഗാന്ധി രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാണ് സോണിയാ ഗാന്ധി ഇപ്പോള്‍.

also read: ഡികെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

സാമൂഹിക മാധ്യമങ്ങളില്‍ മാത്രം സജീവമായിരുന്നാല്‍ പോര. തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് സാധിക്കണം. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സോണിയാ പറഞ്ഞു. സാമ്പത്തിക സ്ഥിതി ഇന്ത്യയില്‍ ഭീകരമാണ്. ഈ കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. കേരളത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പങ്കെടുത്തു. മഹാത്മാഗാന്ധി,പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു.

DONT MISS
Top