ഡികെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ക്കെതിരെ എന്‍ഫോസ്‌നെന്റ് നടപടികല്‍ ആരംഭിച്ചു. ഐശ്വര്യയെ എന്‍ഫോസ്‌നെന്റ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിനുവേണ്ടി ഹാജറാകാന്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഇന്ന് അവര്‍ ദില്ലിയിലെ എന്‍ഫോസ്‌നെന്റ് ഓഫീസില്‍ ഹാജറായി. ഇപ്പോഴും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടില്‍ പരിശോധന നടത്തിയപ്പോള്‍ ഐശ്വര്യ ട്രസ്റ്റുമായി ബന്ധപ്പെട്ട ചില ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചതെന്നാണ് ഉദോഗസ്ഥരുടെ വിശദീകരണം.

also read: മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം: പുതുക്കിയ പിഴ സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി

ട്രസ്റ്റിന്റെ വിശദവിവരങ്ങള്‍. അത് എങ്ങിനെ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായ ഇടപാടുകള്‍ എങ്ങിനെയാണ് എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ തേടുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യമെന്നാണ് എന്‍ഫോസ്‌നെന്റിന്റെ വാദം.

also read:  ഫ്ലാറ്റിലെ താമസക്കാരുടെ വാദം കേള്‍ക്കാതെ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട നടപടി ശരിയല്ല: കെമാല്‍ പാഷ

കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. 2017 ല്‍ ആണ് സംഭവം നടക്കുന്നത്. എട്ട് കോടി രൂപയാണ് അന്ന് ശിവകുമാറിന്റെ വീട്ടില്‍ നിന്നും പിടിച്ചത്. എന്നാല്‍ തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാര്‍ വിശദീകരണം നല്‍കിയിരുന്നു. ആദ്യം ആദായ വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുകയായിരുന്നു. കര്‍ണാടകയിലെ ശിവകുമാറിന്റെ വിവിധ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തി. കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാര്‍ എത്തുന്നമെന്ന സുചനകള്‍ ഉണ്ടായിരുന്നു.

DONT MISS
Top