വഴിക്കടവ് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി നിഗമനം

വഴിക്കടവ് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി നിഗമനം. വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരദേശത്തെ അന്‍പത് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആശങ്കവേണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു. വഴിക്കടവ് കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് തീരദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്. നാടുകാണി ചുരം മേഖലയിലെ മലയോരങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം.

നീലഗിരി വനമേഖലയില്‍ ഇന്നലെ ശക്തമായ പഴപെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുര്‍ച്ചെ മൂന്ന് മണിയോടെയാണ് വെള്ളം കയറിയത് 25 കുടുംബങ്ങളോട് മാറിതാമസിക്കാന്‍ റവന്യൂവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളക്കട്ട-പുന്നക്കല്‍ റോഡ്, മരുതക്കടവ്-മാമാങ്കര റോഡ് എന്നിവിടങ്ങളിലേക്കും വെള്ളം കയറി. പൊലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ആശങ്ക വേണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ തീരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലാണ്. കഴിഞ്ഞ പ്രളയത്തിലും ഇവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

DONT MISS
Top