ജാമ്യം തേടിയുള്ള പിചിദംബരത്തിന്റെ ഹര്‍ജി; ദില്ലി ഹൈക്കോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ദില്ലി: ഐഎന്‍എക് സ് മീഡിയ കേസില്‍ ജാമ്യം തേടിയുള്ള പിചിദംബരത്തിന്റെ ഹര്‍ജിയില്‍ കോടതി സിബിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 23ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും അതിന്റെ മുന്നെ റിപ്പോര്‍ട്ട നല്‍കണം. ഏഴ് ദിവസമാണ് കോടതി റിപ്പോര്‍ട്ട് നല്‍കാന്‍ സമയം നല്‍കിയിരിക്കുന്നത്.

also read: മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം: പുതുക്കിയ പിഴ സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായിട്ടാണ് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന് ചിദംബരം ഈ ഹര്‍ജിയില്‍ ആരോപിച്ചു.

കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അതു പരിശോധിക്കുന്നില്ലെന്ന് കോടതി വ്യതക്തമാക്കി. തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എന്‍ഫോഴ്‌മെന്റിന് കയ്യിലില്ലെന്നും പി ചിദംബരം വാദിച്ചിരുന്നു.

also read:  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

ഒന്നാം യുപിഎ സര്‍ക്കാറില്‍ ചിദംബരം ധനമന്ത്രി ആയിരിക്കെ ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശത്തുനിന്ന് മുതല്‍മുടക്കായി 305 കോടി രൂപ കൊണ്ടുവരാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചതില്‍ ക്രമക്കേട് കാട്ടി എന്നതാണ് കേസ്.

DONT MISS
Top