ഫ്ലാറ്റിലെ താമസക്കാരുടെ വാദം കേള്‍ക്കാതെ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട നടപടി ശരിയല്ല: കമാല്‍ പാഷ

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ച് നീക്കണമെന്ന സുപ്രിംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.
ഉടമകള്‍ക്ക് പിന്തുണ നല്‍കി കെമാല്‍ പാഷ ഫ്‌ലാറ്റിലെത്തി ഉടമകളോട് സംസാരിച്ചു. വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയുള്ള കോടതിയുടെ ഉത്തരവിനെ കമാല്‍ പാഷ വിമര്‍ശിച്ചു.

also read:  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ചാണ് ഓരോരുത്തരും താമസിക്കുന്നത്. അനധികൃതമായാണ് നിര്‍മ്മാണ് നടന്നതെങ്കില്‍ ഉടമകള്‍ എങ്ങിനെയാണ് ഉത്തരവാദികള്‍ ആകുന്നത് കെമാല്‍ പാഷ ചോദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ച് കോടതിക്ക് സമ്പൂര്‍ണ്ണ നീതി നടപ്പിലാക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അവിടെ താമസിക്കുന്നവരുടെ സംരക്ഷണം കൂടി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

also read: ബിജെപി അംഗത്വം സ്വീകരിച്ചു; ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്‌പെക്ടര്‍ ജോലി രാജിവച്ചു

കെട്ടിടം പൊളിക്കുമ്പോള്‍ മനുഷ്യരുടെ സങ്കടം കേള്‍ക്കാതിരിക്കരുത്. ഉടമകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരും കോടതിയും അവരുടെ വാദം കേള്‍ക്കാന്‍ തയ്യാറാകാത്തത് ശരിയല്ലെന്നും കെമാല്‍ പാഷ പറഞ്ഞു. വിധി നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം വരുത്തുകയല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും ഫ്‌ളാറ്റ് പൊളിച്ചാല്‍മറ്റൊരു സംവിധാനം ഒരുക്കി കൊടുക്കാന്‍ സര്‍ക്കാരിനാകണമെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

DONT MISS
Top