മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ റെമീസ് പി കെ ( 24 വയസ്സ് ), ജുറൈജ് പിസി (25 വയസ്സ്) എന്നിവരാണ് വൈകുന്നേരം അഞ്ച് മണിയോടെ പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധന നടത്തിയത്. മൈസൂര്‍-കോഴിക്കോട് കേരള എസ്ആര്‍ടിസി ബസില്‍ നിന്ന് 145 Nitrazepam ഗുളികകളുമായാണ് ഇരുവരെയും പിടികൂടിയത്.

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു ടി എം ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു, സജു. പി, പ്രിവന്റീവ് ഓഫീസര്‍മാരായ ശശി കെ, സൈമണ്‍ കെ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു വി, അജേഷ് വിജയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിന്ദു, വീണ എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top