മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം: പുതുക്കിയ പിഴ സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം കേരളം സ്വാഗതം ചെയ്യുന്നുവെങ്കിലും കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ കേരളത്തില്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് കേരളം കാത്തിരിക്കും. തുടര്‍ന്ന് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.  മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ല. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

also read:  ബിജെപി അംഗത്വം സ്വീകരിച്ചു; ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്‌പെക്ടര്‍ ജോലി രാജിവച്ചു

ഗതാഗത നിയമലംഘനത്തിനുള്ള പിഴ അന്‍പത് ശതമാനമാക്കിയ ഗുജറാത്ത് മാതൃക കേരളം പരിഗണിച്ചേക്കും. പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് പിഴ കുറക്കാനുതകുന്ന മാതൃക പരിഗണിക്കുന്നത്. ഈ മാസം ആദ്യം തന്നെ മോട്ടോര്‍വാഹന ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഓണക്കാലത്ത് പിഴയീടക്കേണ്ടാന്നാണ് സര്‍ക്കാര്‍ തീരുമാനം.

also read:  ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും

ഇതിനിടയില്‍ ഓഡിനന്‍സിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രായോഗികമല്ലെന്നാണ് നിഗമനം. ഇതോടെയാണ് പിഴ സംഖ്യ പകുതിയായി കുറച്ച ഗുജറാത്ത് മാതൃക കേരളം പരിഗണിക്കുന്നത്. ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top