ശബരിമലയില്‍ ഇന്നലെ തിരുവോണ സദ്യയുണ്ടത് ഭക്ത സഹസ്രങ്ങള്‍

ശബരിമലയില്‍ ഇന്നലെ തിരുവോണ സദ്യയുണ്ടത് ഭക്ത സഹസ്രങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ഭക്തര്‍ക്കായി ഓണസദ്യ തയ്യാറാക്കിയത്. തിരുവോണ ദിനം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭക്തസഹസ്രങ്ങള്‍ക്കായി വിഭവ സമൃദ്ധമായ ഓണസദ്യയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളമ്പിയത്. തിരുവോണം വിശേഷാല്‍ പൂജകള്‍ക്ക് ശേഷം സദ്യാലയത്തില്‍ കൊളുത്തി വച്ച നിലവിളക്കിന് മുന്നില്‍ സ്ഥാപിച്ച തൂശനിലയില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ഓണസദ്യയുടെ വിഭവങ്ങള്‍ വിളമ്പി.

അയ്യപ്പ സന്നിധിയില്‍ ഓണസദ്യയുണ്ണാന്‍ സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ശബരിമലയിലെത്തിയത്. ചടങ്ങുകള്‍ക്ക് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഓണപൂജകള്‍ പൂര്‍ത്തിയാക്കി പതിമൂന്നിന് വൈകുന്നേരം പത്ത് മണിയോടെ ഹരിവരാസനം പാടി നടയടയ്ക്കും. തുടര്‍ന്ന് കന്നിമാസ പൂജകള്‍ക്കായി പതിനാറിന് വൈകുന്നേരം നട തുറക്കും.

DONT MISS
Top