ബിജെപി അംഗത്വം സ്വീകരിച്ചു; ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്‌പെക്ടര്‍ ജോലി രാജിവച്ചു

ഛണ്ഡീഗഡ്: ഗുസ്തി താരം ബബിത ഫൊഗട്ട് സബ് ഇന്‍സ്‌പെക്ടര്‍ ജോലി രാജിവച്ചു. ബിജെപിയില്‍ അംഗത്വം എടുത്തതിനാലാണ് രാജിയെന്ന് ബബിത പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിക്കത്ത് അംഗീകരിച്ചതായി സായുധ പൊലീസ് സേന അഞ്ചാം ബറ്റാലിയന്‍ കമ്മാന്റന്റ് സുരീന്ദര്‍ പാല്‍ സിംഗ് അറിയിച്ചു.

also read:  കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായിലെത്തും

ബിജെപിയില്‍ ചേര്‍ന്നു. രാജിവെച്ച ശേഷം മാത്രമേ ഇറങ്ങാനാകുമായിരുന്നുള്ളൂ അതാണ് ശരി എന്ന് തോന്നി. അത് കൊണ്ടാണ് രാജിക്കത്ത് നല്‍കിയതെന്ന്
ബബിത ഫൊഗട്ട് പറഞ്ഞു.

DONT MISS
Top