കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായിലെത്തും

പാലാ: കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായിലെത്തും. ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് കോടിയേരി പാലായില്‍ എത്തുന്നത്. ബൂത്ത് തലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം തേരും. പഞ്ചായത്ത് തല അവലോകന യോഗങ്ങളും കോടിയേരിയുടെ അധ്യക്ഷതയില്‍ ചേരും.

also read: മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഗതാഗതമന്ത്രി

അതേസമയം, യുഡിഎഫ് ചര്‍ച്ചകള്‍ക്ക് ശേഷം സമാന്തര പ്രചാരണം മതിയെന്ന് പി ജെ ജോസഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെ ജോസഫ് വിഭാഗം പിന്മാറുകയായിരുന്നു. ജോസ് കെ മാണി വിഭാഗം പരസ്യ പ്രസ്താവനകള്‍ നടത്തില്ല.

also read: ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ സമവായ ശ്രമങ്ങള്‍ക്ക് ഒരു തിരിച്ചടിയുമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി

DONT MISS
Top