ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും

കൊച്ചി: ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും. ഫഌറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുത് എന്നാവശ്യം ഉന്നയിച്ചാണ് നിവേധനം നല്‍കുന്നത്. 14ം എംഎല്‍എമാര്‍ക്കും നിവേധനം നല്‍കുന്നുണ്ട്.

also read: ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതി; മിശ്രവിവാഹങ്ങള്‍ക്ക് എതിരല്ല: സുപ്രിംകോടതി

കഴിഞ്ഞ ദിവസം ഫ്‌ലാറ്റുകളില്‍ എത്തിയ ചീഫ് സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞിരുന്നു. അതിനിടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫല്‍റ്റുകള്‍ പൊളിക്കാന്‍ അതിനുള്ള സാങ്കേതിക വിദഗ്ധരെയും നഗരസഭ തേടിയിട്ടുണ്ട്. കായലോരം ഫഌറ്റില്‍ ഉണ്ടായിരുന്നവര്‍ നോട്ടീസ് കൈപ്പറ്റി എന്നാല്‍ നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ ഹോളി ഫെയ്ത് ഫ്‌ലാറ്റ് ഉടമകള്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്‌ലാറ്റുടമകള്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അകത്ത് പ്രവേശിക്കാന്‍ സമ്മതിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു.

also read: മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഗതാഗതമന്ത്രി

തീരദേശപരിപാലന നിയമം ലംഘിച്ചതിനാല്‍ ഈ മാസം 20നകം ഫല്‍റ്റുകള്‍ പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് സൂചിപ്പിച്ചാണ് ഉടമകള്‍ക്ക് നോട്ടീസ് കൈമാറാനാണ് നഗരസഭ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തത്. ഫ്‌ളറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനാവശ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടവും നഗരസഭയും ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെയാണ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top