ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; പ്രതിനിധി ചര്‍ച്ചകള്‍ക്ക് ശേഷം ഏറ്റുമുട്ടലില്‍ നിന്ന് പിന്‍വാങ്ങി

ലഡാക്ക്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം നടന്നതിനായി റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് സംഭവം നടന്നത്. പാന്‍ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്തായിരുന്നു സംഘര്‍ഷം നടന്നത്. എന്നാല്‍ ഏറ്റുമുട്ടലിന് മുന്‍പ് തന്നെ ഇരു സേനാവിഭാഗങ്ങളിലെയും ഉന്നതര്‍ തമ്മില്‍ നടന്ന പ്രതിനിധി ചര്‍ച്ച ഫലം കണ്ടു. ഇതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി. അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാന്‍ ഇരിക്കെയാണ് സംഘര്‍ഷം നടന്നത്.

also read: മോട്ടോര്‍ വാഹന നിയമഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ഗതാഗതമന്ത്രി

പാങ്കോഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം തര്‍ക്കങ്ങള്‍ക്ക് പരിഹിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫഌഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

DONT MISS
Top