കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തിരിച്ചടി; വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍

ദില്ലി: പാക്കിസ്താന് കശ്മീര്‍ വിഷയത്തില്‍ തിരിച്ചടി നല്‍കി കൊണ്ട് യുഎന്‍. അടിയന്തരമായി കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യുഎന്‍ അംഗീകരിച്ചില്ല. ഇരു രാജ്യങ്ങലുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ സ്വീകരിച്ച നടപടിയില്‍ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎന്‍ വ്യക്തമാക്കി.

also read: ചെക്ക് കേസ്: നാസില്‍ അബ്ദുള്ളയ്‌ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാന്‍ ഒരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

ബിയാരിറ്റ്‌സിലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു.തിങ്കളാഴ്ച പാകിസ്താന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യു.എന്‍. സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു. വിഷയത്തില്‍ യു.എന്‍. അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പാകിസ്താന്റെ ആവശ്യം.

also  read: ഗതാഗത നിയമലംഘനത്തിനുള്ള പിഴ അന്‍പത് ശതമാനമാക്കിയ ഗുജറാത്ത് മാതൃക കേരളം പരിഗണിച്ചേക്കും

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നുംഅതില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് മനുഷ്യാവകാശ കൗണ്‍സിലില്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top