പി ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ യുവപ്രതിഭ പുരസ്‌കാരം നടി പാര്‍വ്വതി തിരുവോത്തിന്

തൃശ്ശൂര്‍: പി ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ യുവപ്രതിഭ പുരസ്‌കാരം പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി നടി പാര്‍വ്വതി തിരുവോത്തിന് നിറഞ്ഞ സദസ്സില്‍ വെച്ച് സമര്‍പ്പിച്ചു. കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ അധ്യക്ഷത വഹിച്ചു. 33,333 രൂപയുടെ കാഷ് അവാര്‍ഡും, ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. രക്ഷാധികാരി ജോണ്‍ പോള്‍ ആ മുഖപ്രസംഗം നടത്തി.

കീഴാള ജീവിതത്തോടുള്ള സമീപനത്തില്‍ പൊളിച്ചെഴുത്ത് നടത്തിയ ‘നീലക്കുയിലും ‘നീലിയെ പോലോരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വരേണ്യതയെ നിരാകരിച്ച കുമാരിയും സിനിമാചരിത്രത്തിലെ വിപ്ലവ ഘട്ടത്തെയാണ് പ്രതിനിധികരിക്കുന്നത് എന്ന് ജോണ്‍ പോള്‍ പറഞ്ഞു. മിസ് കുമാരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സിറിയക് തോമസ് മിസ് കുമാരിയെ അനുസ്മരിച്ചു. അജ്ഞലി മേനോന്‍ സംവിധാനം ചെയ്ത പാര്‍വ്വതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

ജോണ്‍ പോള്‍ എഴുതിയ ‘ഉത്തരം തേടുന്നവന്റെ അശാന്തി ‘പുസ്തകത്തിന്റെ പ്രകാശനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ക്ഷേമാവതിക്ക് നല്കി നിര്‍വ്വഹിച്ചു.പുരസ്‌കാര ജേതാവ് പാര്‍വ്വതി മറുപടി പ്രസംഗം നടത്തി.സി.സി, വിപിന്‍ ചന്ദ്രന്‍ സ്വാഗതവും സി.എസ്.തിലകന്‍ നന്ദിയും പറഞ്ഞു ‘ബക്കര്‍ മേത്തല, ബേബി റാം, ഇ.ജി സുഗതന്‍ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് സി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.

DONT MISS
Top