ആര്‍ഡിഎക്‌സ് ലവ് ട്രെയ്‌ലറെത്തി; ആക്ഷന്‍ രംഗങ്ങളിലും തിളങ്ങി പായല്‍ രജ്പുത്

പായല്‍ രജ്പുതിന്റെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമായ ആര്‍ഡിഎക്‌സ് ലവ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. പായലിന്റെ ഗ്ലാമര്‍ രംഗങ്ങളേക്കാള്‍ കൂടുതല്‍ ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വന്ന ടീസര്‍ ശ്രദ്ധയമായിരുന്നു. ആര്‍എക്‌സ് 100 ആണ് നടിയെ ഗ്ലാമര്‍ ലോകത്ത് ചുവടുറപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചിത്രവും ഒരുങ്ങിയത് എന്ന തോന്നല്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ആര്‍ഡിഎക്‌സ് ലവ് ഒരു ആക്ഷന്‍ ചിത്രമായേക്കും എന്ന നിഗമനമാണ് ട്രെയ്‌ലര്‍ തരുന്നത്.

Also Read: കൂടുതല്‍ ജനസമ്പര്‍ക്ക രീതിയിലേക്ക് കോണ്‍ഗ്രസ്; ആര്‍എസ്എസ് മാതൃകയില്‍ പ്രേരക്മാരെ നിയമിക്കാന്‍ നീക്കം

ശങ്കര്‍ ഭാനുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പുറത്തുവന്ന ട്രെയ്‌ലര്‍ താഴെ കാണാം.

DONT MISS
Top