പ്രിയങ്ക ചോപ്ര മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക്; ഐഷ ചൗധരിയുടെ ജീവിതകഥ അഭ്രപാളികളിലെത്തും

ഹോളിവുഡിലേക്ക് ചുവടുമാറിയ പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലൂടെയാണ് താരം ഇന്ത്യന്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

പതിമൂന്നാം വയസില്‍ ഫൈബ്രോസിസ് രോഗം നിര്‍ണയിക്കപ്പെടുകയും അതിജീവിക്കുകയും ചെയ്ത ഐഷ ചൗധരിയുടെ കഥയാണ് അഭ്രപാളികളിലെത്തുന്നത്. ചിത്രത്തില്‍ ഐഷ ചൗധരിയുടെ അമ്മ വേഷമാണ് പ്രിയങ്ക ചോപ്ര കൈകാര്യം ചെയ്യുന്നത്.

Also Read: കൂടുതല്‍ ജനസമ്പര്‍ക്ക രീതിയിലേക്ക് കോണ്‍ഗ്രസ്; ആര്‍എസ്എസ് മാതൃകയില്‍ പ്രേരക്മാരെ നിയമിക്കാന്‍ നീക്കം

ഫര്‍ഹാന്‍ അക്തറും സൈറ വസീമുമാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിനിമയില്‍നിന്ന് വിടപറയുന്നു എന്ന് പ്രഖ്യാപിച്ച സൈറയുടെ അവസാന ചിത്രമായേക്കും ഇത്. ഷൊനാലി ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പുറത്തുവന്ന ട്രെയ്‌ലര്‍ താഴെ കാണാം.

DONT MISS
Top