ബത്തേരി ബീനാച്ചി എസ്‌റേറ്റില്‍ വന്‍ വാറ്റു കേന്ദ്രം കണ്ടെത്തി; പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ്

ബത്തേരി: ബത്തേരി ബീനാച്ചി എസ്‌റേറ്റില്‍ വന്‍ വാറ്റു കേന്ദ്രം കണ്ടെത്തി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഇന്ന് രാവിലെ ഏഴു മണിയോടെ നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും പിടികൂടിയത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം എക്‌സൈസ് ഊര്‍ജ്ജിതമാക്കി.

also read: പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ സാഹചര്യം ഒരുക്കണം: രമേശ് ചെന്നിത്തല

ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന ‘ ഒപ്പറേഷന്‍ വിശുദ്ധിയുടെ ‘ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. വാറ്റാനായി തയ്യാറാക്കിയ 600 ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സംവത്തില്‍ പ്രതികളാരേയും കണ്ടെത്താനായിട്ടില്ല. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സംഭവത്തിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണവും എക്‌സൈസ് ഊര്‍ജ്ജിതമാക്കി.

DONT MISS
Top