മുക്കത്ത് ക്രഷറുകളുടെ പ്രവര്‍ത്തനം മൂലം കുടിവെള്ളം മലിനമാകുന്നതായി പരാതി; ജനകീയ സമരത്തിന് ഒരുങ്ങി നാട്ടുകാര്‍

കോഴിക്കോട് മുക്കത്ത് ക്രഷറുകളുടെ പ്രവര്‍ത്തനം മൂലം കുടിവെള്ളം മലിനമാകുന്നതായി പരാതി. എംസാന്റ് മാലിന്യമായ സ്ലറി പാടത്തേക്ക് ഒഴികിയെത്തുന്നതോടെ കൃഷിക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ജനകീയ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

ക്വാറികളുടെ പ്രവര്‍ത്തനം എങ്ങനെയൊക്കെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുവെന്നതിന്റെ ഒരു ഉദാഹരണമാണിത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ സ്വകാര്യ ക്വാറിയില്‍ നിന്നുള്ള എംസാന്റ് മാലിന്യം സ്ലറി ഒഴികിയെത്തിയതോടെ കുടിവെള്ള പദ്ധതിയുടെ കിണറുകളിലെ വെള്ളം പോലും മലിനമാകുകയാണ്. നൂറിലധികം കൂടുംബങ്ങളാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്. ക്വാറിക്കടത്തുള്ള തോട് വഴി പെരുവമ്പൊയില്‍ നീര്‍ത്തട പദ്ധതിയുടെ സമീപത്തേക്ക് ആണ് ക്വാറിയില്‍ നിന്നുള്ള മലിനജലം ഒഴുകുന്നത്. ഇതിന് സമീപത്തായാണ്കുടിവെള്ള പദ്ധതികള്‍.

also read: പാലാ ഉപതെരഞ്ഞെടുപ്പ്: വിജയത്തെ ദോഷകരമായി ബാധിക്കുന്ന പരസ്യ പ്രസ്താവനകള്‍ യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് നേതൃത്വം

കലക്ടര്‍ക്കും പഞ്ചായത്തിലും കൃഷിഭവനിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല. പരാതികള്‍ പാഴായതോടെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. തോട് മലിനമായതോടെ വെള്ളം ഉപയോഗിക്കുന്നവരില്‍ ചൊറിച്ചിലും മറ്റ് ചര്‍മരോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഒപ്പം കൃഷിയിടങ്ങളില്‍ വിള ഇറക്കാന്‍ കഴിയുന്നില്ല.

DONT MISS
Top