ലാന്‍ഡര്‍ വീണ്ടെടുക്കല്‍ നടന്നേക്കില്ല; ഇടിച്ചിറങ്ങല്‍ എന്ന നിഗമനത്തില്‍ ഇസ്‌റൊ

ചന്ദ്രയാന്‍ ഇടിച്ചിറങ്ങിയതാകാം എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ലാന്‍ഡര്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് എങ്കിലും നടന്നേക്കില്ല സൂചനയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് ലഭിച്ചുവെങ്കിലും അതിലും അധികം സൂചനകളില്ല.

ചെരിഞ്ഞാണ് ലാന്‍ഡര്‍ കിടക്കുന്നത് എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആശയവിനിമയം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് പരീക്ഷണോപകരണങ്ങളാണ് ലാന്‍ഡറിലുള്ളത് പുറത്തിറക്കാന്‍ കഴിയാത്തപക്ഷം ഇവ ഉപയോഗശൂന്യമാകും. രണ്ടാഴ്ച്ചയായിരുന്നു ലാന്‍ഡറിന്റെ ചന്ദ്രനിലെ ആയുസ്.

ലാന്‍ഡറിലെ സോളാര്‍ പാനലുകളും ബാറ്ററികളുമാണ് ആദ്യം പ്രവര്‍ത്തിക്കേണ്ടത്. ഇതിനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ സിഗ്നലുകളോട് ലാന്‍ഡര്‍ പ്രതികരിക്കുന്നില്ല.

Also Read: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയതിനെതിരെ ഭരണ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

DONT MISS
Top