യുഎസ് ഓപ്പണ്‍: സെറീന വില്യംസിനെ തകര്‍ത്ത് ബിയാന്‍ക ആദ്യ കിരീടമുയര്‍ത്തി


ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രെസ്‌ക്യൂവിന് വിജയം. ആര്‍തര്‍ ആഷേ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സെറീന വില്യംസിനെ മുട്ടുകുത്തിച്ചാണ് പത്തൊമ്പതുകാരി വിജയം നേടിയത്. ഗ്രാന്‍്സ്ലാം കിരീടം നേടുന്ന ആദ്യ കാനേഡിയന്‍ താരമാണ് ബിയാന്‍ക. സ്‌കോര്‍: 6-3, 7-5

‘നിങ്ങള്‍ എല്ലാവരും സെറീന ജയിക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ അത് നടന്നില്ല. എന്നോട് ക്ഷമിക്കണം’വിജയത്തിന് ശേഷം ബിയാന്‍ക പറഞ്ഞു. മരിയ ഷറപ്പോവയ്ക്കു ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം ഉയര്‍ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ബിയാന്‍ക. 2006 യുഎസ് ഓപ്പണ്‍ കിരീടനേട്ടമാണ് മരിയ ഷറപ്പോവയ്ക്ക് ഈ നേട്ടം സ്വന്തമാക്കിക്കൊടുത്തത്. കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദനയെ തുടര്‍ന്ന് സെറീന പിന്‍വാങ്ങിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു.

Also read:ഫെഡററെ വീഴ്ത്തി; നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

തുടര്‍ച്ചയായ മൂന്നാം തവണയാണ് സെറീന ഫെനല്‍ മത്സരത്തില്‍ തോല്‍ക്കുന്നത്. യുക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. ഗ്രാന്‍സ്ലാം കിരീടത്തില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തിനൊപ്പമെത്താന്‍ സെറീന വില്യംസിന് ഒരു വിജയം കൂടി മാത്രമായിരുന്നു ആവശ്യം. എന്നാല്‍ അതിനായി ഇനിയും കാത്തിരിക്കണം.

DONT MISS
Top