ഒറ്റച്ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ ഓടാം; പുത്തന്‍ മോഡലുകളുമായി ഒകിനാവ സ്‌കൂട്ടറുകള്‍ എത്തുന്നു

ഒകിനാവ ഓട്ടോ ടെക് പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ പ്രെയ്‌സ് പ്രോ വിപണിയിലെത്തിച്ചു. ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്ക്ള്‍ ബ്ലാക് എന്നീ നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനയ്ക്ക് വരുന്നത്. ശ്രേണിയില്‍ ഐ പ്രെയ്‌സിന് താഴെയാണ് പ്രെയ്‌സ് പ്രോയുടെ സ്ഥാനം.

മൂന്ന് ഡ്രൈവിംഗ് മോഡുകളും സ്‌കൂട്ടറിനുണ്ട്. പരമാവധി വേഗം 70 കിലോമീറ്ററാണ്. ഒറ്റച്ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. വെള്ളം കയറാത്ത രീതിയിലുള്ള മികച്ച മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഒകിനാവ പറയുന്നു.

രണ്ട് കിലോവാട്ട് അവര്‍ ലിഥിയം അയോണ്‍ ബാറ്ററിയും ഒരു കിലോവാട്ട് ഡിസി മോട്ടോറുമാണ് സ്‌കൂട്ടറിനുള്ളത്. മൂന്ന് മണിക്കൂര്‍കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. വീടുകളില്‍ ലഭ്യമായ പ്ലഗ് പോയന്റില്‍ത്തന്നെ ചാര്‍ജ്ജ് ചെയ്യാം എന്നതും മേന്മയാണ്.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് എല്‍ഇഡി ലൈറ്റുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോയന്റ് എന്നിവയെല്ലാം സ്‌കൂട്ടറിനുണ്ട്. അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടിക്കാവുന്ന വോക്ക് അസിസ്റ്റ് സംവിധാനവുമുണ്ട്. പാര്‍ക്കിംഗില്‍നിന്ന് വണ്ടിയെടുക്കാനും ബ്ലോക്കുകളില്‍ ഓടിക്കാനും ഇത് സഹായിക്കും. 71,990 രൂപയാണ് സ്‌കൂട്ടറിന്റെ വില.

Also Read: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിജെപിയില്‍ ചേര്‍ന്നു

DONT MISS
Top