ചന്ദ്രയാന്‍: വിക്രം ലാന്‍ഡര്‍ എവിടെ? എന്താണ് സാധ്യതകള്‍?

നിയന്ത്രണം നഷ്ടമായ ചന്ദ്രയാന്റെ വിക്രം ലാന്ററിന്റെ ഇനിയുള്ള സാധ്യതകള്‍ എന്തെല്ലാമാണ് എന്നാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ ഉറ്റുനോക്കുന്നത്. ക്രാഷ് ലാന്‍ഡിംഗാണ് സംഭവിച്ചത് എന്ന് ഏകദേശം ഉറപ്പാണ്. അതുകൊണ്ടുതന്നെ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാന്‍ ലാന്ററിന് കഴിഞ്ഞേക്കില്ല.

എന്തുകൊണ്ടാകാം ക്രാഷ് ലാന്‍ഡിംഗ് നടത്തേണ്ടിവന്നത്? മുന്‍കൂട്ടി തയാറാക്കിയ പ്രോഗ്രാം ശരിയായി പ്രവര്‍ത്തിക്കാത്തത് ആകാം. സ്വയം തീരുമാനമെടുക്കാന്‍ വിക്രംലാന്‍ഡര്‍ സജ്ജമായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രോഗ്രാം പരാജയപ്പെട്ടിരിക്കാം.

മറ്റൊരു സാധ്യതയുള്ളത് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിന് എതിരായി പ്രവര്‍ത്തിച്ച ത്രസ്റ്ററുകളുടെ തകരാറാണ്. നാല് ത്രസ്റ്ററുകള്‍ വശത്തും ഒരെണ്ണം മധ്യഭാഗത്തുമായി അഞ്ചെണ്ണമാണ് ഉണ്ടായിരുന്നത്. ചന്ദ്രന്റെ പരിതസ്ഥിതിയില്‍ ത്രസ്റ്ററുകള്‍ പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. ഫലമോ, അതിവേഗതയില്‍ ലാന്റര്‍ ഇടിച്ചുകയറിയിരിക്കാം.

ഇപ്പോഴും ലാന്‍ഡറുമായി ആശയവിനിമയം നടത്താന്‍ ശ്രമം തുടരുകയാണ്. എന്നാല്‍ ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ക്രാഷ്‌ലാന്‍ഡിംഗില്‍ ആന്റിനകള്‍ തകര്‍ന്നു എന്നാണ് നിഗമനം. എങ്കിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഐഎസ്ആര്‍ഒ.

Also Read: ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിജെപിയില്‍ ചേര്‍ന്നു

DONT MISS
Top