ചാന്ദ്രയാന്‍ വിജയമോ പരാജയമോ? വ്യക്തമാക്കാതെ ഐഎസ്ആര്‍ഒ

ചാന്ദ്രയാനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ ഐസ്ആര്‍ഒ. ചാന്ദ്രയാനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു എന്നുമാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതുകൊണ്ട് ദൗത്യം വിജയമായി എന്ന് പറയാനാകില്ല. എന്നാല്‍ പരാജയപ്പെട്ടു എന്ന് ഐഎസ്ആര്‍ഒ ഉറപ്പിക്കുന്നുമില്ല.

വിക്രം ലാന്ററില്‍നിന്ന് സിഗ്നലുകളില്ല എന്ന് മനസിലാക്കിയ പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ബംഗലുരുവിലെ നിലയത്തില്‍നിന്ന് മടങ്ങി. നമ്മള്‍ നേടിയതെന്തോ അത് ചെറുതല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പരാജയം നാളത്തെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍. കൂടുതല്‍ വിവരങ്ങള്‍ വരും നിമിഷങ്ങളില്‍ പുറത്തുവരും.

Read Also: ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

DONT MISS
Top