“ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, നമ്മള്‍ നേടിയതെന്തോ അത് ചെറുതല്ല”, ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി


വിക്രം ലാന്ററില്‍നിന്ന് സിഗ്നലുകളില്ല. ഇത് മനസിലാക്കിയ പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ബംഗലുരുവിലെ നിലയത്തില്‍നിന്ന് മടങ്ങി. നമ്മള്‍ നേടിയതെന്തോ അത് ചെറുതല്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പരാജയം നാളത്തെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനില്‍നിന്ന് 2.1 കിലോമീറ്റര്‍ ദൂരം അകലെവച്ചാണ് വിക്രം ലാന്ററുമായുള്ള ബന്ധം നഷ്ടമായത്. അനിശ്ചിതത്വം തുടരുകയാണ്. ദൗത്യം വിജയിച്ചോ പരാജയപ്പെട്ടോ എന്ന് വ്യക്തമാക്കാന്‍ ഐഎസ്ആര്‍ഒ തയാറായിട്ടില്ല.

വിക്രംലാന്ററുമായുള്ള ബന്ധം നഷ്ടമായി, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നുമാത്രമാണ് ഐഎസ്ആര്‍ഒയുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ്.

Read Also: ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

DONT MISS
Top