ബഹിരാകാശത്ത് കണ്ണുംനട്ട് ഇന്ത്യ; വിക്രം ലാന്ററില്‍നിന്ന് ഇന്ത്യയ്ക്ക് വീണ്ടും സിഗ്നലുകള്‍ ലഭിച്ചുതുടങ്ങി

അതേസമയം വിക്രം ലാന്ററില്‍നിന്നുള്ള സിഗ്നലുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചുതുടങ്ങി. ഇത്രയും സമയം സിഗ്നലുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ ഏറെ ആശങ്കയിലായിരുന്നു ഐഎസ്ആര്‍ഒ ടീം. പ്രധാമന്ത്രി ലൈവ് കാണുന്ന ഏരിയയില്‍ നിന്നും മടങ്ങിയിരുന്നു.

ചന്ദ്രയാന്‍ 2 പേടകത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങളില്‍ ദേശീയ ചിഹ്‌നവും ഐഎസ്ആര്‍ഒയുടെ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 2 വിന്റെ ചക്രങ്ങള്‍ ചന്ദ്രേപരിതലത്തില്‍ ഇറങ്ങിയാല്‍ ചക്രങ്ങളിലെ മുദ്രകള്‍ മണ്ണില്‍ പതിയും. ചന്ദ്രന് അന്തരീക്ഷമില്ലാത്തതിനാല്‍ ഒരുപാട് വര്‍ഷം ഈ മുദ്രകള്‍ ചന്ദ്രേപരിതലത്തില്‍ മായാതെ കിടക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങുന്നതിനെടുക്കുന്ന 15 മിനുറ്റ് നിര്‍ണായകമാണ്. സെക്കന്‍ഡില്‍ 1.6 കിലേമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ ഉപരിതലം ലക്ഷ്യമാക്കി വരുന്ന ലാന്‍ഡറിന്റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററായി കുറക്കണം. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലാര്‍ഡര്‍ തകരാന്‍ ഇടയാകും.

ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറിന്റെ (ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകഭാഗം) രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായിരുന്നു. ഐ എസ് ആര്‍ ഒ ആദ്യമായി ഉപയോഗിക്കുന്ന ത്രോട്ടലബിള്‍ എന്‍ജിന്റെ മോട്ടോറിന് തകരാറുണ്ടായാല്‍ അതാകും വലിയ വെല്ലുവിളിയാകും.

Read Also: ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ചന്ദ്രയാന്റെ നാള്‍വഴികള്‍

2019 ഓഗസ്റ്റ് 2ന് ചന്ദ്രയാന്‍ 2 ഭ്രമണപഥം നാലാം തവണയും ഉയര്‍ത്തി.

2019 ഓഗസ്റ്റ് 3ന് ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച എല്‍ 14 ക്യാമറ ഭൂമിയുടെ ചിത്രം പകര്‍ത്തി അയച്ചിരുന്നു.

2019 ഓഗസ്റ്റ് 14ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസത്തെ പരിക്രമണം ചന്ദ്രയാന്‍ 2 പൂര്‍ത്തിയാക്കിയിരുന്നു.

2019 20ന് പേടകം നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി.

2019 ഓഗസ്റ്റ് 26ന് ചന്ദ്രോപരിതലത്തിലെ ജാക്‌സണ്‍, മാച്ച്, കോറോലെവ്, മിത്ര എന്നീ ഗര്‍ത്തങ്ങളുടെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്കയച്ചു.

സെപ്റ്റംബര്‍ രണ്ടിന് ലാന്‍ഡര്‍ ഓര്‍ബിറ്റില്‍ നിന്ന് വേര്‍പെട്ടു.

സെപ്റ്റംബര്‍ മൂന്നിനും നാലിനും പേടകം ഭ്രമണപഥം താഴ്ത്തി, ലാന്‍ഡര്‍ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

നാളെ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.38ന് ലാന്‍ഡര്‍ ചന്ദ്രനിലിറക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ഓരോ ഭാരതീയന്റേയും അഭിമാന നേട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പന്ത്രണ്ട് ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് ഇറക്കിയാല്‍ ലാന്‍ഡര്‍ മറിയും.

ലാന്‍ഡറിന്റെ ട്രസ്റ്ററുകളുടെ പ്രവര്‍ത്തനം പൊടിപടലങ്ങള്‍ സൃഷ്ടിച്ചാല്‍ ഇത് ലാന്‍ഡറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഇനിയുള്ള നിമിഷങ്ങള്‍ വളരെ നിര്‍ണായകമാണ്. എങ്കിലും ഒരു ജനതയുടെ സ്വപ്‌നവും അഭിമാനവും പേറി യാത്ര തിരിച്ച ചാന്ദ്രയാന്‍ 2 ചന്ദ്രനെ തൊട്ടേ മടങ്ങൂ എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഭാരതീയര്‍.

Read Also: ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

DONT MISS
Top