സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. സിംഗപ്പൂരില്‍വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെയാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായാധിക്യം മൂലം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മുതല്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റോബര്‍ട്ട് മുഗാബെ.

സൈന്യം അധികാരം പിടിച്ചെടുക്കുകയും ഭരണകക്ഷിയായ സാനുപിഎഫ് പാര്‍ട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്തതോടെ് 2017ലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുന്നത്. ‘സ്വേച്ഛാധിപതിയായ ഭരണാധികാരി’ എന്ന വിളിപേരിന് ഉടമയാണ് മുഗാബെ.

also read: ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രേഹക്കുറ്റത്തിന് ദില്ലി പൊലീസ് കേസെടുത്തു

1921 ഫെബ്രുവരി 24ന് റോഡേഷ്യയിലാണ് മുഗാബെ ജനിച്ചത്. സിംബാബ് വെ സ്വാതന്ത്ര്യ സമരനായകനായിരുന്നമുഗാബെ.സിംബാബ് വെ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1980ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഗാബെ സ്ഥാനമേറ്റു. 1987ല്‍ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി മുഗാബെ പ്രസിഡന്റായി.

റോഡേഷ്യന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതിന് 1964 മുതല്‍ 10 വര്‍ഷത്തോളം വിചാരണയില്ലാതെ ജയില്‍വാസം അനുഭവിച്ചു. തടവിലായിരിക്കെ 1973ല്‍ സിംബാബ് വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. സാലി ഹായ്‌ഫ്രോണ്‍, ഗ്രേസ് മറുഫു എന്നിവരാണ് ഭാര്യമാര്‍. നാല് മക്കള്‍.

DONT MISS
Top