ജിയോ ഫൈബര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു; വേഗത 100 എംബി പെര്‍ സെക്കന്റ് മുതല്‍ ഒരു ജിബി പെര്‍ സെക്കന്റ് വരെ

പതീകാത്മക ചിത്രം

ജിയോ ഫൈബര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 100 എംബി മുതലാണ് ഇന്റര്‍നെറ്റ് വേഗം ആരംഭിക്കുന്നത്. ഒരു സെക്കന്റിലാണ് ഈ വേഗത ലഭിക്കുക. ഒരു ജിബി വരെയാണ് പരമാവധി വേഗത.

699 മുതല്‍ 8,400 രൂപ വരെയാണ് താരിഫ്. ഇതിനിടയില്‍ 849, 1299, 2499, 3999 എന്നീ പ്ലാനുകളുണ്ട്. സൗജന്യ കോളുകളാണ് ബ്രോഡ്ബാന്റിന്റെ മറ്റൊരു സവിശേഷത. പ്രീമിയം കണ്ടന്റുകളും ഗെയിമുകളും ഉള്‍പ്പെടെ മറ്റൊരു തലത്തിലേക്ക് ടെലിവിഷന്‍ അനുഭവം കൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ജിയോയുടേത്.

ജിയോ വെബ്‌സൈറ്റിലും മൈ ജിയോ ആപ്പിലും ജിയോ ഫൈബറിനായി രജിസ്റ്റര്‍ ചെയ്യാം. കസ്റ്റമര്‍ എക്‌സിക്യൂട്ടീവുകള്‍ രജിസ്റ്റര്‍ ചെയ്തവരെ ബന്ധപ്പെട്ട് വീട്ടിലെത്തും. പദ്ധതി ആരംഭിക്കുന്നതോടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന അഞ്ച് ബ്രോഡ്ബാന്‍ഡ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് ജിയോ അവകാശപ്പെടുന്നു.

Also Read: എസ്‌ഐയെ സിപിഐഎം നേതാവ് ഫോണില്‍ വിളിച്ച സംഭവം; സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടി ഹൈക്കോടതി

DONT MISS
Top