കിയ പികാന്റോയെ അവതരിപ്പിച്ചേക്കും; ചെറുകാറുകളിലെ സുന്ദരക്കുട്ടപ്പന്‍ ഇന്ത്യയിലെത്തും

സെല്‍റ്റോസ് എന്ന മോഡലിന്റെ മിന്നും വിജയം ആവര്‍ത്തിക്കാന്‍ നിരവധി മോഡലുകള്‍ ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കിയ. അടുത്തതായി കമ്പനി അവതരിപ്പിക്കുന്ന മോഡല്‍ ഏതാണ് എന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. കാര്‍ണവല്‍ എത്തും എന്ന് പറയുമ്പോള്‍ അതിനുംമുമ്പേ മറ്റൊരു മോഡല്‍ അവതരിപ്പിക്കാനൊരങ്ങുകയാണ് കിയ.

പികാന്റോ എന്ന ചെറുമോഡലാണ് ഇനി ഒരുപക്ഷേ ഇന്ത്യയിലേക്ക് എത്തുക. ചെറുതെങ്കിലും ഒരു സുന്ദരക്കുട്ടപ്പന്‍ കാര്‍ എന്ന് വിശേഷിപ്പിക്കാം. ഗള്‍ഫിലുള്ളവര്‍ക്ക് പരിചയമുണ്ടാകും ഒരുപക്ഷേ കിയയുടെ നീണ്ട വാഹന നിരയെ. എല്ലാംതന്നെ ഒന്നുനോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നിക്കാത്ത കാറുകള്‍.

ഹ്യുണ്ടായ് കമ്പനിയുടെ സഹോദര സ്ഥാപനം എന്നതുതന്നെയാണ് കിയ നല്‍കുന്ന വിശ്വാസ്യത. മികച്ച വില്‍പന-വില്‍പനാന്തര സൗകര്യങ്ങളാണ് കാറിനുള്ളത്. കേരളത്തിലും മികച്ച സേവനങ്ങള്‍ കിയ ഉറപ്പാക്കുന്നുണ്ട്.

Also Read: ഈ മാസം ഒന്‍പത് വരെ മഴ തുടരാന്‍ സാധ്യത; വെള്ളിയാഴ്ച്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

DONT MISS
Top