കാപ്പാന്‍ ടീസര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്; പ്രാധാന്യം ഒട്ടും ലഭിക്കാതെ മോഹന്‍ലാല്‍

മലയാളത്തിലെ ഏറ്റവും വലിയ താരമായി നിറഞ്ഞ് നില്‍ക്കുമ്പോഴും ഒട്ടും പ്രസക്തിയില്ലാത്ത വേഷങ്ങള്‍ ചെയ്യുവാനായി മോഹന്‍ലാല്‍ തമിഴില്‍ എത്താറുണ്ട്. ഇത് മോഹന്‍ലാല്‍ ആരാധകര്‍ക്ക് എപ്പോഴും കടുത്ത നിരാശ സമ്മാനിക്കാറുമുണ്ട്. കാപ്പാന്‍ എന്ന സൂര്യ ചിത്രവും ഇതേ അവസ്ഥയിലേക്ക് എത്തുമോ എന്ന സംശയത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍.

കഴിഞ്ഞ ദിവസം റിലീസായ ട്രെയ്‌ലര്‍ മൊത്തത്തില്‍ നിലവാരം പുലര്‍ത്തുന്നതല്ല. എന്തോ വെട്ടിക്കൂട്ടി നിരത്തിയത് എന്ന് തോന്നിക്കുന്ന ട്രെയ്‌ലറില്‍ മോഹന്‍ലാലിന് ഒട്ടും പ്രാധാന്യമില്ല. ഇതാണ് ലാല്‍ ആരാധകരെ ചൊടിപ്പിച്ചത്.

സാധാരണ മോഹന്‍ലാലിന്റെ ഏതൊരു വീഡിയോയ്ക്ക് താഴെയും ആരാധകരുടെ വിളയാട്ടമാണ്, ആഹ്ലാദം പ്രകടിപ്പിക്കലാണ്. എന്നാല്‍ കാപ്പാന്‍ ട്രെയ്‌ലറിന് താഴെ ലാല്‍ ആരാധകര്‍ എന്ന് അവകാശപ്പെട്ട് ആരും എത്തുന്നേയില്ല.

Also Read; പാലാരിവട്ടം പാലം അഴിമതിക്കേസ്: ടിഒ സൂരജിനെ റിമാന്‍ഡ് ചെയ്തു

ഇങ്ങനെയൊക്കെയാണെങ്കിലും ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ട്രെയ്‌ലര്‍. അയനും മാട്രാനും ശേഷം കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ തമിഴകത്തിന് പ്രതീക്ഷയുണ്ട്. ഹാരിസ് ജയരാജിന്റെ സംഗീതവും ആകര്‍ഷകമായേക്കും. സെപ്റ്റംബര്‍ 20നാണ് റിലീസ്.

DONT MISS
Top