ഫ്‌ലോറിഡയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഡാളസ്: ഫ്‌ലോറിഡ കോറല്‍ സ്പ്രിംഗ്‌സ് ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായിയുടെ മകന്‍ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകന്‍ സ്റ്റീവ് (14) എന്നിവരാണ് മരിച്ചത്. സെപ്റ്റംബര്‍ മൂന്ന് ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്കുശേഷമാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമായിട്ടില്ല. ഡാലസില്‍ ഐടി എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലെ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുമ്പോഴാണ് ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ റോഡില്‍ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞത്.

ഫ്‌ലോറിഡ മയാമി ഹോളിവുഡ് സയോണ്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളായിരുന്നു കുടുംബം. ഡാളസ് ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ശുശ്രൂഷകന്‍ ഡോ ജേക്കബ്ബ് ജോര്‍ജ്ജിന്റെ ഭാര്യാ സഹോദരനാണ് മരണമടഞ്ഞ ബോബി. ദമ്പതികള്‍ക്ക് മറ്റ് ഒരു മകന്‍ കൂടിയുണ്ട്. സംസ്‌കാരം പിന്നീട് നടക്കുമെന്ന് കുടുംബം അറിയിച്ചു. സഹോദരങ്ങള്‍: ബാബു ( ചിക്കാഗോ), ബീബ ( ഡാളസ്). കോതമംഗലം എം എ കോളെജ് സൂവോളജി വിഭാഗം ഹെഡ് ആയിരുന്നു മരിച്ച ബോബിയുടെ പിതാവ് എം പി മത്തായി.

DONT MISS
Top