മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 11 ലക്ഷം രൂപ പിടികൂടി

വയനാട്‌:  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ബാംഗ്ലൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസിയിലെ യാത്രക്കാരന്‍ ആയിരുന്ന കര്‍ണ്ണാടക അറക്കല്‍ ഗോഡ് സ്വദേശി ഇല്യാസ് പാഷയുടെ ബാഗില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 11,13,500 രൂപ പിടികൂടി. പ്രതിയേയും പിടിച്ചെടുത്ത നോട്ടും കല്‍പ്പറ്റ ഇന്‍കം ടാക്‌സ് അധികാരികള്‍ക്ക് കൈമാറി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മജു റ്റി എം ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു, എസ് ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ, കെ വി ഷാജി, കെ ജി ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ പി വി രജിത്ത്, ജോഷി തുമ്പാനം എന്നിവര്‍ പങ്കെടുത്തു.

Also Read: ‘താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണ്‌’; ഫേസ്ബുക്കില്‍ വര്‍ഗ്ഗീയ പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി

DONT MISS
Top