ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി20 യില്‍ നിന്ന് വിരമിച്ചു

ദില്ലി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20യില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കായി 89 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നായി 17 അര്‍ധസെഞ്ചുറി ഉള്‍പ്പടെ 2364 റണ്‍സ് നേടിയിട്ടുണ്ട്. 36കാരിയായ മിതാലി 32 ട്വന്റി20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

also read: പാലായില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥി, രണ്ടില ചിഹ്നം നല്‍കില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കും: പിജെ ജോസഫ്

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് മിതാലിക്കാണ്. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് 36 കാരിയായ മിതാലി അവസാനമായി ട്വന്റി 20 കളിച്ചത് . 89 മത്സരങ്ങളില്‍ നിന്ന് 37.5 ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് മിതാലിയുടെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഏറ്റവുമയര്‍ന്ന സ്‌കോര്‍.

also read: എവിടുന്നാണ് ഈ മക്കുണനെ പിണറായിക്ക് ഡിജിപിയായി കിട്ടിയത്?’; ലോക്‌നാഥ് ബഹ്‌റയെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍

ഇന്ത്യയുടെ ആദ്യ ട്വന്റി 20 ക്യാപ്റ്റനായിരുന്നു മിഥാലി. 2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മിതാലി പറഞ്ഞു .
ട്വന്റി 20യില്‍ രണ്ടായിരം റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരംകൂടിയാണ്

DONT MISS
Top