“യുദ്ധം ഒന്നിനും പരിഹാരമാകില്ല, പാകിസ്താന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിടില്ല”; മലക്കം മറിഞ്ഞ് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിടില്ലെന്ന് ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്നും യുദ്ധത്തിലേക്ക് കടന്നാല്‍ ലോകത്തെ ബാധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.ലാഹോറില്‍ ഗവര്‍ണറുടെ വസതിയില്‍ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന സമയത്താണ് ഇക്കാര്യം പറഞ്ഞത്.

Also read: ആണവായുധം ഉപേക്ഷിക്കാന്‍ തയാര്‍, പക്ഷേ ഇന്ത്യയും ഉപേക്ഷിക്കണം: ഇമ്രാന്‍ ഖാന്‍

‘യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്ന് ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നു. യുദ്ധത്തില്‍ വിജയിക്കുന്നവര്‍ക്കും ഒരുപാട് നഷ്ടങ്ങളുണ്ടാകും. ഇതുമൂലം പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്’ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ആണവയുദ്ധത്തിന് വരെ സജ്ജമാണെന്നായിരുന്നു കഴിഞ്ഞദിവസം വരെ പാക് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്.

അതേസമയം, ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇന്ത്യ. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കയും റഷ്യയും ചര്‍ച്ചയ്ക്ക് വേണ്ടി ഇടപെട്ടെങ്കിലും ഇന്ത്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് സിആര്‍പിഎഫ് ജവാന്മാരാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

DONT MISS
Top