പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ 25 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങി; ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം

വത്തിക്കാന്‍ സിറ്റി: പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി. 25 മിനിറ്റോളം സമയമാണ് പോപ്പ് ലിഫ്റ്റില്‍ കുടുങ്ങിയത്. എല്ലാ ഞാറാഴ്ചയും ജനങ്ങളെ അഭിസംബോധന ചെയ്യാനായി മാര്‍പാപ്പ എത്തിയപ്പോഴാണ് സംഭവം.

വൈദ്യുതി പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സെത്തിയാണ് മാര്‍പാപ്പയെ രക്ഷപ്പെടുത്തിയത്.
ശേഷം പത്ത് മിനുട്ട് വൈകിയാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ എത്തിയത്.

DONT MISS
Top