ഇനി ഭൂമിയില്‍ അവശേഷിക്കുന്നത് 19 വക്വിറ്റകള്‍ മാത്രം; ഒരു ജീവികൂടി ഭൂമിയില്‍നിന്ന് ഇല്ലാതാകുമ്പോള്‍

അപൂര്‍വ കടല്‍ ജീവിയായ വക്വിറ്റകള്‍ ഭൂമിയില്‍നിന്ന് ഇല്ലാതാകുന്നു. വെറു 19 എണ്ണം മാത്രമേ കടലില്‍ ഇനി അവശേഷിക്കുന്നുള്ളൂ. ഡോള്‍ഫിനുകള്‍ ഉള്‍പ്പെടുന്ന സെറ്റാസിയന്‍സ് വിഭാഗത്തിലാണ് വക്വിറ്റയും ഉള്‍പ്പെടുന്നത്. ഒരു സസ്തനിയാണ് ഈ ജീവി എന്നതും കൗതുകമാണ്.

റോയല്‍ സൊസൈറ്റി ഓഫ് ഓപ്പണ്‍ സയന്‍സിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്. 2011 മുതല്‍ 98 ശതമാനം ഇടിവാണ് വക്വിറ്റകളുടെ എണ്ണത്തിലുണ്ടായത്. 200ന് അടുത്ത എണ്ണം അക്കാലത്ത് കടലുകളില്‍ വക്വിറ്റകള്‍ ഉണ്ടായിരുന്നു. കാലിഫോര്‍ണിയ ഉള്‍ക്കടലുകളിലാണ് ഇവ കാണപ്പെടുന്നത്.

റ്റോറ്റോബ എന്ന മത്സ്യവുമായി ആവാസ വ്യവസ്ഥ പങ്കിടുന്ന ജീവിയാണ് വക്വിറ്റ. റ്റോറ്റോബക്ക് ചൈനയില്‍ ആവശ്യക്കാരേറെയാണ്. റ്റോറ്റോബക്ക് ഒപ്പം ഗില്‍നെറ്റ് എന്നറിയപ്പെടുന്ന വലകളില്‍ വക്വിറ്റയും കുടുങ്ങും. ഇതാണ് ഈ ജീവികളെ കുടുക്കിയത് എന്നാണ് നിഗമനം.

Also Read: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങള്‍: മന്‍മോഹന്‍ സിംഗ്

DONT MISS
Top